![](/movie/wp-content/uploads/2020/12/kankana.jpeg)
ഏറെ വിവാദ പ്രസ്താവനകൾ നടത്തുന്ന താരമാണ് ബോളിവുഡ് നടി കങ്കണ. ഋത്വിക് റോഷൻ തന്റെ മുൻ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തൽ ഞെട്ടിച്ച സംഭവമായിരുന്നു. തുടർന്ന് ഋത്വിക് കങ്കണയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. ഋത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ.
ഒരു ചെറിയ ബന്ധത്തെ കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക ഋത്വിക്? എന്നാണ് കങ്കണയുടെ ചോദ്യം. ഋത്വിക്കിന്റെ ഇമെയിൽ ഐഡി ഉപയോഗിച്ച് കങ്കണയോട് അനാവശ്യമായി സംസാരിച്ച അജ്ഞാതനെതിരെ ഋത്വിക് റോഷൻ നൽകിയ കേസ് സൈബർ സെല്ലിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് തിങ്കളാഴ്ച മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കങ്കണ.
തങ്ങളുടെ വേർപിരിയൽ കഴിഞ്ഞ് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഋത്വിക് മറ്റൊരു ബന്ധത്തിലേക്ക് പോവാനും മുന്നോട്ട് പോകാനും വിസമ്മതിക്കുന്നുവെന്ന് കങ്കണ ആരോപിക്കുന്നു. എനിക്ക് മാറ്റം വന്നു.
ഈ ചെറിയ ബന്ധത്തെ കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക? എന്നാണ് കങ്കണ ചോദിക്കുന്നത്. മാനസികമായും വൈകാരികമായും ഞാൻ രോഗിയായി. ഞാൻ അയച്ച ഇ-മെയിലുകൾ ചോർന്നു. ഇപ്പോഴും ജനങ്ങൾ അത് വായിക്കുന്നുണ്ട്. ഇതിനെല്ലാം ഋത്വിക് എന്നോട് മാപ്പു പറയണം’.കങ്കണയുടെ പരാതിയിൽ പറയുന്നു.
Post Your Comments