സംവിധായകന് രാജ് ഗോകുല്‍ ദാസ് സംവിധാനം ചെയ്ത ഹൊറര്‍ മൂവി ‘ബിയ’ തമിഴ് നാട്ടില്‍ റിലീസ് ചെയ്തു. മലയാളി താരം ജനക് മനയത്ത് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജനക് തമിഴിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്റെ ഡേവിഡ് എന്ന കഥാപാത്രം.
പ്രതിനായകവേഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതോടെ മലയാളത്തിലും തമിഴില്‍ നിന്നുമായി ഒട്ടേറെ വേഷങ്ങളാണ് ഇപ്പോള്‍ ജനകിനെ തേടിയെത്തുന്നത്. അമേരിക്ക, ലണ്ടന്‍ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ് ജനക് മനയത്ത്.
Post Your Comments