നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും.വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സര്ക്കാര് സമീപിച്ചിരിക്കുന്നത്.
സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായൊരാൾ തന്നെ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ നൽകിയ ഹർജിയിൽ നടൻ ദിലീപ് കഴിഞ്ഞ ദിവസം തടസ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.
Post Your Comments