CinemaGeneralLatest NewsMollywoodNEWS

തലനാരിഴയ്ക്കാണ് ശശിയിൽ നിന്നും ‘ബാബുക്കുട്ടൻ’ അന്ന് രക്ഷപ്പെട്ടത് ; സലിം കുമാർ

ഇല്ലേൽ ശശിയുടെ സ്ഥാനത്ത് ഇന്ന് ബാബുക്കുട്ടൻ ആകുമായിരുന്നു

മലയാളികൾ തമാശ രൂപേനെ പറയുന്ന വാക്കാണ് “ശശിയായി”. എന്തെങ്കിലും അബദ്ധങ്ങളോ ചമ്മലുകളോ ഉണ്ടാകുമ്പോഴാണ് പൊതുവെ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. പലപ്പോഴും പല ഇത്തരം വാക്കുകൾ സിനിമകളിൽ നിന്നും ഒക്കെയായിരിക്കും ഉടലെടുക്കുന്നത്. ശശി എന്ന പേര് തരംഗം സൃഷ്ട്ടിക്കാൻ ഇടയായതിനു പിന്നിൽ നടൻ സലിംകുമാർ ആണ് എന്ന് വളരെ ചുരുക്കം പേർക്കറിയാം. റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ‘ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ കോമഡി ഡയലോഗിലാണ് ‘ശശി’ ശ്രദ്ധിക്കപ്പെടുന്നത്.

എന്നാൽ ഈ ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നുവെന്ന് എന്ന് സലിംകുമാർ പറയുന്നു. തന്റെ സ്വന്ധം ആശയത്തിൽ നിന്നും പിറവിയെടുത്തതാണ് ഈ ഡയലോഗ് എന്ന് നടൻ പറയുന്നു. പല കോമഡി രംഗങ്ങളും സ്‌ക്രിപ്റ്റില്‍ എഴുതിച്ചേര്‍ത്തത് അല്ലായിരുന്നെന്നും ഡബ്ബിങ് സമയത്ത് കൂട്ടിച്ചേര്‍ത്തതാണെന്നും സലിം കുമാര്‍ പറയുന്നു.ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു ആ ഡയലോഗിന് പിന്നിലെ കഥ സലിം കുമാര്‍ പറഞ്ഞത്.

വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനില്‍ ‘ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് ‘കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ‘മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി’ എന്ന് താന്‍ പറഞ്ഞ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് സലിം കുമാര്‍ പറഞ്ഞത്.

ഡബ്ബ് ചെയ്യുന്ന സമയത്ത് ലാലേട്ടനാണ് കൂടെ ഇരുന്നത്. സലീം അവിടെ കൈകൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ, ചിരിക്കാന്‍ വേണ്ടിയല്ല ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു പറഞ്ഞത്.

ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടന്‍ എന്നായിരുന്നു. അത് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയും ചെയ്തു.

എന്നാല്‍ ഡബ്ബിങ് ഒക്കെ കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, സലീം ഈ ബാബുക്കുട്ടന്‍ എന്ന പേര് ഒന്നുമാറ്റണം. വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ, ഇല്ലേ ഇത് തന്നെ ഇടാം. അങ്ങനെയാണ്  ഒടുവിലായി ‘ഇതാണ് തിരുവിതാംകൂര്‍ മഹാരാജാവ് പേര് ശശി’ എന്ന ഡയലോഗ് ഞാന്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ത്തത്.

ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ തലനാരിഴയ്ക്കാണ് ബാബുക്കുട്ടൻ രക്ഷപ്പെട്ടത്. ഇല്ലേൽ ശശിയുടെ സ്ഥാനത്ത് ഇന്ന് ബാബുക്കുട്ടൻ ആകുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button