GeneralLatest NewsNEWSTV Shows

സിപിഐയിലാണ് ഏറ്റവും നല്ല നേതാക്കള്‍ ഉള്ളത്, പക്ഷെ ഭരണത്തില്‍ ഒട്ടും തൃപ്തനല്ല; വിനോദ് കോവൂർ

ഒരിക്കല്‍ ഇടതുപക്ഷം വന്നാല്‍ പിന്നെ യുഡിഎഫ് വരും.

പിണറായി വിജയന്‍ നല്ലൊരു നേതാവാണ് പക്ഷേ അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപേണങ്ങളെ ഭരണത്തെ ബാധിക്കുന്നുണ്ടെന്ന് നടൻ വിനോദ് കോവൂര്‍. . തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തികൾക്ക് പ്രാധാന്യം നൽകുമെന്നും എന്നാൽ നിയമസഭാ-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്ന രീതി രാഷ്ട്രീയമായി ആയിരിക്കുമെന്നും വിനോദ് പറയുന്നു.

അച്ഛനും സഹോദരന്‍മാരും സിപിഐയുടെ അനുഭാവികളാണ്. എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. സിപിഐയിലാണ് ഏറ്റവും നല്ല നേതാക്കള്‍ ഉള്ളതെന്ന് വിനോദ് പറയുന്നു. പാര്‍ട്ടിയിലുള്ളവരുമായി നല്ല പരിചയമുണ്ട്. എന്നാല്‍ കലയില്‍ സജീവമാണ് ഞാന്‍. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊന്നും പോകാറില്ലെന്നും താരം വ്യക്തമാക്കി.

read  also:ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി ചാക്കോച്ചന്‍!! പഴയ ഓര്‍മ്മയ്ക്ക് മതില്‍ ചാടാന്‍ നിക്കല്ലേ, കമ്പിയേല്‍ ഇരിക്കും

താരത്തിന്റെ വാക്കുകൾ ഇങ്ങനെ ..
”വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെല്ലാം പോയിരുന്നു. ഇത്തവണ അച്ഛന്റെ സുഹൃത്തുക്കളില്‍ പലതും എന്നോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്നാണ് പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കാന്‍ നിന്നാല്‍ തന്നെ പല കാര്യങ്ങളും കലയില്‍ നിന്ന് അകറ്റും. കേരളത്തിലെ ഭരണം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതാണ്. ഒരിക്കല്‍ ഇടതുപക്ഷം വന്നാല്‍ പിന്നെ യുഡിഎഫ് വരും. ഈ രണ്ട് പക്ഷങ്ങളും മാറി മാറി ഭരിക്കുക എന്നതല്ലാതെ വലിയ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. ഇപ്പോള്‍ ബിജെപി വലിയ ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട്. ഇനി അവര് ഭരിക്കുമോ എന്ന് അറിയില്ല. ഇപ്പോഴത്തെ രാഷ്ട്രീയമെന്നത് പണ്ടത്തേത് പോലെയല്ല. അക്രമ രാഷ്ട്രീയമാണ് ഇത്. അഴിമിതിയും മറ്റ് പ്രശ്‌നങ്ങളും വേറെ ഉണ്ടെന്നും” വിനോദ് കോവൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button