തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വഴി മാറികൊണ്ട് ഒരു മാസ് ടിപ്പിക്കല്‍ മൂവി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ തിരക്കഥ ഉദയകൃഷ്ണ നിര്‍വഹിക്കുമ്പോള്‍ തന്റെ പേനയ്ക്ക് റസ്റ്റ് കൊടുത്തുകൊണ്ടാണ് പുതിയ സിനിമയുടെ സംവിധാന ജോലിയിലേക്ക് ബി ഉണ്ണികൃഷ്ണന്‍ കടക്കുന്നത്. ജനപ്രിയ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്ന ബി ഉണ്ണികൃഷ്ണന്‍ അതിന്റെ സാധ്യതകളെക്കുറിച്ച് മനോരമ സണ്‍ഡേ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
‘പ്ലേറ്റോ മുതല്‍ ഇങ്ങോട്ടുള്ള നിലപാടുകള്‍ മനസിലാക്കിയിട്ടുള്ള ഒരാളും ജനപ്രിയ കല മോശമാണെന്ന് പറയുമെന്ന് തോന്നുന്നില്ല. ഏറ്റവും ജനപ്രിയ എഴുത്തുകാരനായിരുന്നു ഷേക്സ്പിയര്‍. സാഹിത്യവും കലയുമെല്ലാം അന്ന് വിനോദോപാധി തന്നെയായിരുന്നു. എന്നാല്‍ സാഹിത്യം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിന്റെ ഭാഗമായി ജനപ്രിയ കല മോശമാണെന്ന ചിന്ത രൂപംകൊണ്ടു. നമ്മള്‍ ജനപ്രിയമെന്ന് പറയുന്ന പല സിനിമകളും മികച്ച രീതിയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്. അതുപോലെ ഉദാത്തം എന്ന് പറയുന്ന പല സിനിമകളും വളരെ അപകടകരമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നവയുമാണ്.
‘ആറാട്ട്’ എന്ന സിനിമയുടെ കഥ ഞാന്‍ മോഹന്‍ലാല്‍ സാറിനോട് ഫോണിലൂടെയാണ് പറയുന്നത്. ആ സമയം കുറ്റനാടുള്ള ഗുരു കൃപയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു അദ്ദേഹം. കഥ കേട്ടയുടന്‍ അദ്ദേഹം പറഞ്ഞു ഇനി ഒന്നും ആലോചിക്കണ്ട ഇങ്ങു പോരെ എന്നാണ്. അങ്ങനെ ഞാനും ഉദയനും കോവിഡ് ടെസ്റ്റൊക്കെ കഴിഞ്ഞു ഗുരുകൃപയില്‍ പോയി കഥ പറഞ്ഞു. പിന്നീട് സംഭാഷണങ്ങള്‍ സഹിതം മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കി. ദൃശ്യം 2 -വിന്റെ ലൊക്കേഷനില്‍ പോയി തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു’. ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
Post Your Comments