പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രജനികാന്ത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരും ആരാധകർ വരെ താരത്തിന് ആശംസകളുമായെത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം അണ്ണാത്തെ ടീം അംഗങ്ങൾ രജനിക്കൊരുക്കിയ സർപ്രൈസാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് രജനി അണ്ണാത്തെയുടെ ചിത്രീകരണം പൂർത്തിയാക്കാനായി ഹൈദരാബാദിലേക്ക് യാത്രതിരിച്ചത്. ഫ്ളൈറ്റിനുള്ളിൽ വഴിമധ്യേയാണ് രജനിക്കായി ഒരു കേക്ക് മുറിക്കലും പിറന്നാൾ ആഘോഷവും നടന്നത്.
രജനിയും നായിക നയൻതാരയും ഹൈദരാബാദിൽ എത്തിക്കഴിഞ്ഞു. ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യിൽ ഖുശ്ബു, മീന, കീർത്തി സുരേഷ്, നയൻതാര എന്നിവർ നായികാ വേഷങ്ങളിൽ എത്തും. 2020 ദീപാവലിക്ക് റിലീസ് ചെയ്യാൻ വച്ചിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിലാണ് 2021ലേക്ക് മാറ്റിയത്.
#Superstar @rajinikanth celebrates his Birthday on the flight to Hyderabad #Annaatthe shoot.. pic.twitter.com/0xkofGQ6Ra
— Ramesh Bala (@rameshlaus) December 13, 2020
Post Your Comments