![](/movie/wp-content/uploads/2020/12/mahira.jpg)
ഷാറുഖ് ചിത്രം റയീസിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ പാകിസ്താനി നടിയാണ് മഹീറ ഖാൻ. ഇപ്പോഴിതാ താരത്തിന് കോവിഡ് സ്ഥിരീകരിച്ച വാർത്തയാണ് പുറത്തുവരുന്നത്. നഹീറ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും താരം അഭ്യർത്ഥിച്ചു.
നാല് ദിവസം മുൻപ് ഫവാദ് ഖാനൊപ്പം നീലോഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മഹീറ ഖാൻ. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് മഹീറ.
Post Your Comments