BollywoodGeneralLatest NewsNEWS

ആര്യ ലിവര്‍ സിറോസിസ് രോഗി, ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം!! നടിയുടെ മരണത്തെക്കുറിച്ചു പുതിയ റിപ്പോർട്ട്

ഫ്ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന ആര്യയെ കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

സ്വന്തം കിടപ്പു മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനര്‍ജിയുടെ മരണത്തെ കുറിച്ചു പുതിയ സൂചന. ഇത് ഒരു കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ലിവര്‍ സിറോസിസ് രോഗിയായിരുന്ന ആര്യയുടെ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്.

ജോധ്പുര്‍ പാര്‍ക്കിലെ ഫ്ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന ആര്യയെ കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വാതില്‍ തുറക്കാത്തതോടെ ജോലിക്കാരിയാണ് സംഭവം പോലീസിലറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ചപ്പോള്‍ മുറിയില്‍ നിലത്തു മരിച്ചു കിടക്കുകയായിരുന്നു ആര്യ.

ഡേര്‍ട്ടി പിക്ചര്‍, ലവ് സെക്സ് ഔര്‍ ധോക്ക എന്നിവയാണു ശ്രദ്ധേയമായ സിനിമകള്‍. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button