CinemaGeneralNEWS

വിവാഹം കഴിഞ്ഞു വരാൻ പാടില്ലാത്ത വൃത്തികെട്ട സ്ഥലമാണോ സിനിമ: തുറന്നു സംസാരിച്ച് വിജയരാഘവൻ

എല്ലാ പ്രശസ്തിയും പ്രതിഫലവും പറ്റിയിട്ടും വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാർ ഇന്നും സിനിമാ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. വിവാഹം കഴിഞ്ഞു ഇനി സിനിമ വേണ്ട എന്ന് സ്വയം തീരുമാനമെടുക്കുന്ന നടിമാരെ വിമർശിച്ച് നടൻ വിജയരാഘവൻ. വിവാഹം കഴിഞ്ഞു ഒരു നടിമാരും അഭിനയം നിർത്താതിരിക്കട്ടെ എന്ന സന്ദേശമാണ് ഈ കാര്യത്തിൽ തനിക്ക് നൽകാൻ കഴിയുന്നതെന്നും ഒരു ചാനൽ ടോക് ഷോയിൽ സംസാരിക്കവേ വിജയരാഘവൻ വ്യക്തമാക്കുന്നു .ഇനി സിനിമ വേണ്ടന്ന തീരുമാനം നടിമാർ എടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അതിൻ്റെ കാരണം തുറന്നു പറഞ്ഞു കൊണ്ട് വിജയരാഘവൻ വ്യക്തമാക്കുന്നു.അന്യഭാഷയില്‍ ഉള്‍പ്പടെ വിവാഹത്തിന് ശേഷം സിനിമ മതിയാക്കിയ നിരവധി നായികമാരുണ്ട്.

‘വിവാഹം കഴിഞ്ഞു ഇനി സിനിമ വേണ്ടന്ന് തീരുമാനം സ്വയം എടുക്കുമ്പോൾ ഇത്രയും നാളും താൻ ചെയ്തത് ഒരു വൃത്തികെട്ട കാര്യമാണോ എന്ന് അവർ സ്വയം ചോദിക്കേണ്ടി വരും. വിവാഹത്തിന് മുൻപ് സിനിമയിൽ നിന്ന് എല്ലാ പ്രശസ്തിയും പ്രതിഫലവും പറ്റിയിട്ടും വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കുടുംബമായി കഴിഞ്ഞാൽ തിരിച്ചു വരാൻ തോന്നാത്ത വൃത്തികെട്ട ഇടമായി സിനിമയെ കാണുന്നത് ഒരിക്കലും നല്ല പ്രവണതയല്ല’. വിജയരാഘവൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button