മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതരായ താര ദമ്പതികളാണ് ഷഫ്നയും സജിനും. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹ വാർഷികം. ഇവരുടെ പ്രണയ ജീവിതം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടു പേരും രണ്ടു മതം, വീട്ടുകാർ സമ്മതിക്കില്ലെന്നുറപ്പ്. ഈ ഇഷ്ടം അധികകാലം നീളില്ല. കല്യാണം നടക്കില്ല എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടും ഇരുവരും ഒന്നായി.”പിരിയാൻ വയ്യ എന്നു തോന്നിയപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു” എന്ന് ഷഫ്ന മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.
ഇരുവരുടെയും വിവാഹ റിസപ്ഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അതിനു താഴെ ഷഫ്നയെ ഉപദേശിക്കുകയാണ് ആരാധകർ. ”പ്രണയം എല്ലാവർക്കും ഉണ്ടാകും, നീയൊരു മുസ്ലിം പെൺകുട്ടി ആണെന്ന് ഓർക്കണമായിരുന്നു, നിന്റെ മാതാപിതാക്കളെ ഇങ്ങനെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു” എന്നൊക്കെയാണ് ഷഫ്നയോട് ആരാധകർ പറയുന്നത്. ഒപ്പം ഒരു മുസ്ലിം ആയി ജനിച്ചവൾ ഹിന്ദു ചെക്കന്റെ കൂടെ പോയത് ശരി ആയില്ലെന്നും ചില അഭിപ്രായവും ഉയരുന്നുണ്ട്.
Post Your Comments