മലയാളത്തിന്റെ പ്രിയതാരമാണ് ഉർവശി. തമിഴകത്ത് ഹിറ്റുകൾ സ്വന്തമാക്കിയ ഉർവശി എന്തുകൊണ്ട് താര സംഘടനയിലെ പ്രശ്നങ്ങളിൽ ശബ്ദം ഉയർത്തുന്നില്ല എന്നതിന് മറുപടി നൽകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച സംഘടനയെക്കുറിച്ചു മാധ്യമങ്ങളിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്നും പറഞ്ഞു.
”സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല….എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടുപേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മപോലൊരു സംഘടനയെ തകർത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനം.” ഉർവശി പറഞ്ഞു
Post Your Comments