Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralLatest NewsNEWS

ആര്യ ബാനർജിയുടെ മരണം ; കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മരണ സമയത്ത് ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു

ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനർജിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. നടിയുടേത് കൊലപാതകമല്ലെന്നും, ലിവർ സിറോസിസ് രോഗിയായിരുന്ന ആര്യയുടെ മരണ സമയത്ത് ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷ്ണർ മുരളീധർ ശർമ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വാതിൽ തുറക്കാത്തതോടെ ജോലിക്കാരി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചപ്പോൾ മുറിയിൽ നിലത്തുകിടക്കുകയായിരുന്നു ആര്യ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.

വിദ്യാ ബാലൻ നായികനായ ‘ഡേർട്ടി പിക്ചർ’ (2011), ദിബാകർ ബാനർജിയുടെ ‘എൽ.എസ്.ഡി: ലവ് സെക്സ് ഓർ ധോക’ (2010) എന്നിവയുൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഷെഹാദ് പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയിൽ ചില മോഡലിംഗ് അസൈൻമെന്റുകളും അവർ ചെയ്തിട്ടുണ്ട്. 2014 ൽ ‘സാവ്ധാൻ ഇന്ത്യ’യുടെ എപ്പിസോഡിലും പ്രവർത്തിച്ചു.
പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് നിഖിൽ ബാനർജിയുടെ മകളായ ആര്യയുടെ യഥാർത്ഥ പേര് ദേബദത്ത ബാനർജി എന്നാണ്.

shortlink

Post Your Comments


Back to top button