BollywoodGeneralLatest NewsNEWS

നടി ശിഖ പക്ഷാഘാതത്തിന് ചികിത്സയിൽ ; ഞെട്ടലോടെ സിനിമാലോകം

അഭിനയം വിട്ട് കോവിഡ് രോഗികളെ ചികിൽസിക്കാൻ ശിഖ വീണ്ടും നഴ്സിങ് ജോലിയിലേക്ക് പോയിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശിഖ. കോവിഡ് പടർന്നു പിടിച്ചതിനെ തുടർന്ന് അഭിനയം വിട്ട് വീണ്ടും തന്റെ നഴ്സിംഗ് ജോലിയിലേക്ക് മടങ്ങിയ ശിഖ മൽഹോത്ര വാർത്തകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ശിഖ ഇപ്പോൾ പക്ഷാഘാതം വന്ന് കിടപ്പിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.

കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സേവനവുമായി മുന്നോട്ട് പോകവെ ഒക്ടോബർ മാസത്തിൽ കോവിഡ് ശിഖയെയും പിടികൂടി. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ. മുംബെെയിലെ കൂപ്പർ ആശുപത്രിയില്‍ ചികിത്സ കഴിയുകയാണ് നടി.

2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്ത് വരികയായിരുന്നു.

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു.

shortlink

Post Your Comments


Back to top button