CinemaKollywoodLatest NewsNEWS

തിരക്കുകൾ മാറ്റിവെച്ചു ; അണ്ണാത്തെയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പറന്ന് രജനീകാന്ത്

ഇന്നലെ രജനീകാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു

ലോകമെമ്പാടും ആരാധകരുള്ള നടനാണ് രജനീകാന്ത്. ഇന്നലെ താരത്തിന്റെ എഴുപതാം പിറന്നാളായിരുന്നു. നിരവധി താരങ്ങളാണ് രജനീകാന്തിന് ആശംസകളുമായെത്തിയത്. അടുത്തിടയിൽ വാർത്തയിൽ നിറഞ്ഞനിൽക്കുന്നതായിരുന്നു താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. ഇപ്പോഴിതാ തന്റെ തിരക്കുകൾ എല്ലാം മാറ്റി വെച്ച് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിന് പുറപ്പെട്ടിരിക്കുകയാണ്.

‘അണ്ണാത്തെ’യുടെ അവശേഷിക്കുന്ന ചിത്രീകരണം പൂർത്തീകരിക്കാനാണ് രജനി ഹൈദരാബാദിലേക്ക് യാത്ര തിരിച്ചത്. സ്പൈസ് ജെറ്റിന്‍റെ വിമാനത്തിലേക്ക് രജനി കയറാന്‍ ഒരുങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘനാളായി നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം 15ന് ആരംഭിക്കുമെന്ന് രജനീകാന്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ സംവിധായകന്‍ സിരുത്തൈ ശിവ ഇന്നലെ പറഞ്ഞിരുന്നു.

അടുത്ത വര്‍ഷാദ്യമെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ ഇപ്പോഴത്തെ ശ്രമം. ഖുശ്ബു, നയന്‍താര, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിവര്‍ രജനീകാന്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജനിക്കൊപ്പം നയന്‍താരയും കീര്‍ത്തി സുരേഷും പങ്കെടുക്കുന്ന ചില രംഗങ്ങള്‍ വരുംദിവസങ്ങളില്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കും.

shortlink

Related Articles

Post Your Comments


Back to top button