
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ ടൊവിനോ തോമസ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ടോവിനോ. ഇപ്പോഴിതാ തന്റെ പ്രിയപത്നിയുടെ ക്രിസ്മസ് സമ്മാനത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം.
നിക്കോൺ ക്യാമറയാണ് ലിഡിയ ടൊവിനോയ്ക്ക് നൽകിയിരിക്കുന്നത്.“കൊള്ളാം, ഇതിനെക്കാൾ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറയ്‌ക്കും, ഞങ്ങൾ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൌതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി ടോവിനോ കുറിച്ചു.
https://www.instagram.com/p/CIuxxUdDN5n/?utm_source=ig_web_copy_link
നമ്മൾ യാത്ര ചെയ്യുമ്പോൾ നിന്റെ ചിത്രങ്ങൾ ഞാൻ ക്ലിക്ക് ചെയ്യുന്നില്ല എന്നോർപ്പിക്കാനാണോ ഇത്? ഇത് എന്നെ ഏൽപ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് ഇഷ്ടമായി, നിന്നെ ഞാൻ സ്നേഹിക്കുന്നു,” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.
Post Your Comments