പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പൂർണിമ ഇന്ദ്രജിത്. താരത്തിന്റെ ജന്മദിനമായ ഇന്ന് നിരവധി താരങ്ങളാണ് ആശംസകളുമായെത്തിയത്. ഭർത്താവും നടനുമായ ഇന്ദ്രജിത്തും മകൾ പ്രാത്ഥനയും പൂർണിമയ്ക്ക് ആശംസയുമായി നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ നടി മഞ്ജു വാര്യരും പൂർണിമയ്ക്ക് ആശംസയറിയിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം രസകരമായ കുറിപ്പോടെയാണ് മഞ്ജു എത്തിയത്.
ഇരുവരും ചെവിയിൽ എന്തോ സ്വകാര്യം പറയുന്നതായി ചിത്രങ്ങളിൽ കാണാം.“നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് ആളുകൾ കരുതുമെന്നാണ് എനിക്ക് തോന്നുന്നത്,” എന്ന് ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചു.
https://www.instagram.com/p/CIuQiW_pI-a/?utm_source=ig_web_copy_link
പരിധികളില്ലാത്ത സ്നേഹവും ആശംസകളുമാണ് ഗീതു മോഹൻദാസ് കൂട്ടികാരിയ്ക്ക് നൽകിയിരിക്കുന്നത്.
Post Your Comments