മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സാറാസ്’. അന്നെ ബെന്നിനെ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ സണ്ണി വെയിനാണ് നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജൂഡ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഇതായിരിക്കുമെന്ന് ജൂഡ് പറയുന്നു. നസ്രിയയുടെ ഓം ശാന്തി ഓശാന എന്ന സിനിമയിലെ ഒരു രംഗത്തില്‍ നിന്നുമാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടതിനു ജൂഡ് പറയുന്നു. ആ ചിത്രത്തിൽ ഒരു രംഗത്തില്‍ നസ്രിയയുടെ മുടിയിലെ ക്ലിപ് തൊട്ടടുത്തിരിക്കുന്ന ദമ്പതികളുടെ കുഞ്ഞ് പിടിച്ച് വലിക്കുന്ന രംഗമുണ്ട്.
ആ രംഗമാണ് അക്ഷയ്ക്ക് പ്രചോദനമായത്. പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടി എന്ന ത്രെഡ് എങ്ങനെയിരിക്കും എന്ന് അക്ഷയ് ചോദിച്ചു. അത് എനിക്കിഷ്ടപ്പെട്ടു. അത് ഡവലപ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സ്ത്രീകളും മാതൃത്വം ആസ്വദിക്കണമെന്നില്ലല്ലോ.
ഈ സിനിമയുടെ കഥ ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ഇത് ചെയ്യരുതെന്നാണ് ഭാര്യ പറഞ്ഞത്. കുട്ടികളെ ഇഷ്ടമില്ലാത്ത അമ്മ എന്ന് പറയുന്നത് ആര്‍ക്കും സ്വീകാര്യമാകില്ലെന്നും അവള്‍ പറഞ്ഞു. ഞാന്‍ തിരക്കഥ അവള്‍ക്ക് വായിക്കാന്‍ കൊടുത്തു. വായിച്ച് കഴിഞ്ഞപ്പോള്‍ അവള്‍ നിലപാട് മാറ്റി. ഇതുപോലെ തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഒപ്പം നിന്നു.
പലരുംകുട്ടികൾ ഇല്ലാത്തവരോട് മോശമായി പെരുമാറാറുണ്ട്. കുട്ടികൾ ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക.സമൂഹത്തിന്റെ അത്തരം മോശം കാഴ്ചപാടുകൾക്ക് എതിരെയാണ് ഈ സിനിമ. കുട്ടികളെ വേണ്ടെന്ന് വെച്ചാല്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്ന ഒരു പടമാണ് സാറാസ് ജൂഡ് പറയുന്നു.
കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, മല്ലിക സുകുമാരന്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, എന്നിങ്ങനെ വമ്പന്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്.
Post Your Comments