
കേന്ദ്രത്തിന്റെ കാർഷിക ബില്ലെനെതിരെ തലസ്ഥാനത്ത് നടത്തുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്ന നടി സ്വര ഭാസ്കറെ പരസ്യമായ സംവാദത്തിനു വെല്ലുവിളിച്ച് ഒരു ട്വിറ്റര്‍ യൂസര്‍. കാര്‍ഷിക ബില്ലുകളെക്കുറിച്ച് പരസ്യമായ സംവാദത്തിനുണ്ടോ എന്നായിരുന്നു വെല്ലുവിളി.
ഇയാൾക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സ്വര ഭാസ്കര്‍. എന്നെ ബോധിപ്പിക്കുന്നതിനു പകരം കര്‍ഷകരെ മനസ്സിലാക്കിക്കൊടുക്ക് എന്നാണ് നടി പറഞ്ഞത്.
‘ എന്തിനാണ് കാര്‍ഷിക ബില്ലിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും എന്നെ ബോധ്യപ്പെടുത്തുന്നത്. കര്‍ഷകര്‍ക്കല്ലേ അത് ബോധ്യപ്പെടേണ്ടത്. എന്തുകൊണ്ടാണ് പ്രതിഷേധം നടത്തുന്ന കര്‍ഷകരുമായി നിങ്ങള്‍ സംസാരിക്കാത്തത്,? സ്വര ട്വീറ്റില്‍ ചോദിച്ചു
Post Your Comments