
ബിഹാറിലെ മുസാഫർപുറിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയുടെ പ്രവേശന കാർഡിൽ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹസ്മിയുടെയും സണ്ണി ലിയോണിയുടെയും പേര് ചേർത്ത സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി.
സംഭവത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമം പോസ്റ്റ് ചെയ്ത വാർത്ത റീട്വീറ്റ് ചെയ്താണ് ഇമ്രാൻ ഹാഷ്മി തന്റെ ഭാഗം വ്യക്തമാക്കിയത്. “ഞാൻ ആണയിടുന്നു, അതെന്റേതല്ല.” ഈ മറുപടിക്ക് ഒട്ടേറെ ആരാധകർ രസകരമായ പ്രതികരണം നൽകുകയും ചെയ്തു.
ഭീം റാവു അംബേദ്‌കർ സർവകലാശാലയിലെ രണ്ടാം വർഷ ബി.എ. വിദ്യാർത്ഥിയായ 20 കാരനാണ് താരങ്ങളുടെ പേര് അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. എന്നാൽ സണ്ണി ലിയോൺ ഇതേപ്പറ്റി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Post Your Comments