ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിന്‍. ദിലീപ് ചിത്രമായ സൂത്രധാരനിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മീര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച സിനിമ കരിയറിനെക്കുറിച്ച് മീര നടത്തിയ ചില പ്രസ്താവനകളാണ്.
”തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലി, പളളിയില്‍ പോവുന്നു വരുന്നു. അങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചത്.. അന്ന് വലിയ ആകാംക്ഷയുണ്ടായിരുന്നു. അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിഞ്ഞു. അത് ഇഷ്ടപ്പെട്ടു, അതില്‍ തന്നെ നിന്നു. പിന്നെ ഒരു ഘട്ടമായപ്പോള്‍ എനിക്ക് വെറുക്കാന്‍ തുടങ്ങി ഈ സ്ഥലം. ഞാനപ്പോഴും പറയാറുണ്ട് ആര്‍ട്ട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ആര്‍ട്ട് നിലനില്‍ക്കുന്ന ഈ സ്ഥലം എനിക്ക് ഇഷ്ടമല്ല. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല.ആരെയും ഹേര്‍ട്ട് ചെയ്തിട്ടില്ല. എനിക്ക് ആരെയും ഹേര്‍ട്ട് ചെയ്യാന്‍ ഇഷ്ടമല്ല, ഞാന്‍ അങ്ങനെയുളള ഒരു ആളല്ല. എനിക്ക് ആളുകളെ ഇഷ്ടമാണ്, ആളുകളെ ഇഷ്ടപ്പെടാനാണ് എനിക്ക് താല്‍പര്യം. ആളുകള്‍ക്കൊപ്പം ഇരിക്കാന്‍ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായിട്ടിരിക്കണം. പിന്നെ ഈ നെഗറ്റിവിറ്റി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല.” മീര മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു
Post Your Comments