ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച സൈജു കുറുപ്പ് ഇന്ന് മലയാള സിനിമയിലെ താരങ്ങളെക്കാൾ താരമൂല്യമുള്ള നടനാണ് .ആദ്യം നായകനായും, പിന്നീട് വില്ലനായും, ഇപ്പോൾ ഹ്യൂമർ കഥാപാത്രങ്ങൾ ചെയ്തും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൈജു കുറുപ്പ് തൻ്റെ കരിയറിൻ്റെ തുടക്കകാലത്ത് ലഭിച്ച ഒരു കൂവൽ കഥയെക്കുറിച്ച് പങ്കു വയ്ക്കുകയാണ്. തൻ്റെ രണ്ടാമത്തെ ചിത്രമായ ‘ലയൺ’ എന്ന സിനിമ തിയേറ്ററിൽ കാണാൻ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചാണ് സൈജു കുറുപ്പിൻ്റെ തുറന്നു പറച്ചിൽ
‘എൻ്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജോഷി സാർ സംവിധാനം ചെയ്തു ദിലീപേട്ടൻ നായകനായ ‘ലയൺ’. ആ സിനിമ കാണാൻ ഞാൻ കുടുംബവുമായി തിയേറ്ററിൽ പോയി, പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്ക്രീനിൽ കാണിച്ചപ്പോൾ തിയേറ്ററിലുണ്ടായിരുന്ന ചിലർ കൂവി. അതു കേട്ട് മാനസികമായി തളർന്ന എന്നെ എൻ്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്. അന്ന് ഞാൻ ഏറെ നിരാശയോടെയാണ് തിയേറ്റർ വിട്ടത്. അന്നത്തെ കൂവലിനേക്കാളും എന്നെ ഏറെ വിഷമിപ്പിച്ചത് പിന്നീട് ‘അശ്വാരൂഡൻ’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവിടെ ഒരു പത്രപ്രവർത്തകൻ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു, “താങ്കള്‍ അഭിനയിച്ച ലയണിൽ താങ്കളുടെ സീൻ വരുമ്പോൾ പ്രേക്ഷകർ കൂവിയത് എന്തിനാണ്?” ആ ചോദ്യമാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്’. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ രണ്ടാമത്തെ ചിത്രവുമായി ബന്ധപ്പെട്ട വിഷമകതയെക്കുറിച്ച് സൈജു കുറുപ്പ് പങ്കുവച്ചത്
Post Your Comments