പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് രാകുല്‍ പ്രീത് സിംഗ്. അടുത്തിടയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. നിരന്തരം വിമർശനം നേരിടുന്ന നടി ഇപ്പോഴിതാ അടുത്തിടയിൽ തനിക്കെതിരെ വന്ന ഗോസിപ്പിന് മറുപടി നൽകിയിരിക്കുകയാണ്.
താൻ ഒരു നടനുമായി പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് താൻ. എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും തന്റേത് എന്ന് രാകുല്‍ പ്രീത് സിംഗ് പറയുന്നു.
വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താൻ. എന്റെ മാതാപിതാക്കളില്‍ കണ്ട സ്നേഹമാണ് എനിക്കും വേണ്ടത്. ബുദ്ധിപരമായ ആളായിരിക്കണം തന്റെ വരനെന്നും ജീവിതത്തില്‍ എന്നും എന്തെങ്കിലും ലക്ഷ്യമുണ്ടായിരിക്കണം എന്നും രാകുല്‍ പ്രീത് സിംഗ് പറയുന്നു. രാകുല്‍ പ്രീത് സിംഗിനെ കുറിച്ച് വിവാദങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്നും രാകുല്‍ പ്രീത് സിംഗ് പറയുന്നു.
Post Your Comments