BollywoodGeneralLatest News

കുഞ്ഞിന് പേര് കണ്ടു പിടിച്ചോ ? ആദ്യത്തെ സംഭവം മനസിൽ ഉണ്ടെന്ന് കരീന

അവസാന നിമിഷത്തിലായിരിക്കും എല്ലാം തീരുമാനത്തിലെത്തുക

ബോളിവുഡിൽ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സെയിഫ് അലി ഖാനും കരീന കപൂറും. കരീന വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങൾ ഉൾപ്പടെ വർത്തയായിരുന്നു. അധികം വൈകാതെ കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. താരദമ്പതികളുടെ ആദ്യ മകൻ തൈമൂറിന്റെ പേര് ഏറെ വിവാദം സൃഷിട്ടിച്ചതുകൊണ്ട് തന്നെ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേര് എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഒടുവില്‍ കരീന തന്നെ അതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.വാട്ട് വുമന്‍ വാന്‍ഡ് വിത് നേഹ ധൂപിയ എന്ന ചാറ്റ് ഷോ യില്‍ വെച്ചാണ് കരീന ഇക്കാര്യം പറഞ്ഞത്. മൂത്തമകന് തൈമൂര്‍ എന്ന് പേരിട്ടത് കൊണ്ടുണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയുള്ളത് കൊണ്ട് ഞാനും സെയിഫും രണ്ടാമത്തെ കുഞ്ഞിന് പേരിടണമെന്ന് പോലും ഇതുവരെ ചിന്തിച്ചിട്ടില്ല.

അവസാന നിമിഷത്തിലായിരിക്കും എല്ലാം തീരുമാനത്തിലെത്തുക. അന്നേരം ഇതൊരു വലിയ സര്‍പ്രൈസായി പുറത്ത് വരുമെന്ന് കൂടി കരീന സൂചിപ്പിച്ചു. മകന് തൈമൂര്‍ എന്ന് പേരിട്ടത് കൊണ്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്. ക്രൂരനായ ഒരു രാജാവിന്റെ പേരുമായി സാമ്യമുണ്ടെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് താരങ്ങൾക്ക് നിരവധി സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button