CinemaLatest NewsMollywoodMovie Gossips

അഹാന ഫെമിനിസ്റ്റാണ്, ദൈവത്തിൽ വിശ്വാസമില്ല?!- വെളിപ്പെടുത്തൽ

ദൈവത്തിൽ വിശ്വാസമുണ്ടോയെന്ന ചോദ്യത്തിന് എങ്ങും തൊടാതെ അഹാനയുടെ മറുപടി

രാഷ്ട്രീയ നിലപാട് ഉൾപ്പെടെയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്തയാളാണ് നടി അഹാന കൃഷ്ണൻ. പലപ്പോഴും അഹാന ഇതിനായി ഉപയോഗിക്കുന്നത് ഇൻസ്റ്റഗ്രാം ആണ്. വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ ചിലപ്പോഴൊക്കെ ഇത് വിവാദങ്ങളിലേക്കും വഴി നയിക്കാറുണ്ട്.

Also Read: ഇനി ഇത് ചോദിക്കരുത് : വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി അഹാന

നിലവിൽ കൊച്ചിയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിലാണ് അഹാന. അതിനിടയിൽ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മാസ് മറുപടിയാണ് താരം നൽകുന്നത്. പങ്കാളിയെ കുറിച്ചും അഹാന പറയുന്നു.

“വിവാഹം കഴിഞ്ഞാലും വീട്ടിൽ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ്. ഞാൻ അത് ചെയ്യും. വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാർത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാൻ കഴിയുന്ന ആളും ആവണം” അഹാന പറഞ്ഞു.

Also Read: വെള്ളമടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചവർക്ക് അഹാന കൊടുത്ത മറുപടി കണ്ടോ

ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ഞാൻ ഒരു ശക്തിയിൽ വിശ്വസിക്കുന്നുണ്ട്. ആ ശക്തിയെ ദൈവം എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. ലോകത്ത് എന്തോ ഒരു ശക്തി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്‘.

ഫെമിനിസ്റ്റ് ആണൊയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനും വ്യക്തമായ ഒരു മറുപടി അഹാന നൽകുന്നുണ്ട്. ‘അതേ, ഞാൻ ഒരു ഫെമിനിസ്റ്റ് ആണ്. ഫെമിനിസ്റ്റ് ആവുക എന്നത് വളരെ നോർമൽ ആയ ഒരു കാര്യമാണെന്ന്‘ അഹാന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button