പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് അഹാന കൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് അഹാന. ഇതൊക്കെയാണ് സൈബർ ആങ്ങളമാരെ ചോദിപ്പിക്കുന്നതും. ഇപ്പോഴിതാ നിരന്തരമുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്നുള്ള സ്ഥിരം ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ? അഹാന പറയുന്നു. “വിവാഹം കഴിഞ്ഞാലും വീട്ടിൽ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ്. ഞാൻ അത് ചെയ്യും.”എങ്കിൽ പങ്കാളി എങ്ങനെയുള്ള ആളാവണം? “വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാർത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാൻ കഴിയുന്ന ആളും ആവണം” അഹാന പറയുന്നു.
നിലവിൽ കൊച്ചിയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിലാണ് അഹാന.
Post Your Comments