
പ്രേഷകരുടെ ഇഷ്ടപെട്ട തമിഴ് നടനാണ് സിലമ്പരസൻ എന്ന ചിമ്പു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം അടുത്തിടയിൽ സിനിമയിൽ അത്ര സജീവമല്ലാതെയായി. ഒരിടയ്ക്ക് ചിത്രങ്ങൾ ഒന്നും വിജയം കൈവരിക്കാത്തതിനെ തുടർന്നായിരുന്നു അത്.
ഇപ്പോഴിതാ വൻ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ചിമ്പു. കിടിലൻ ഫോട്ടോഷൂട്ടുകളാണ് താരം നടത്തിയിരിക്കുന്നത്.
നിമിഷ നേരംകൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ചിമ്പു തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.
വൻ മേക്കോവര്‍ നടത്തിയ ചിമ്പുവിന്റെ ചിത്രങ്ങള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു.
ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ ഇറങ്ങാനുള്ളത്.സുശീന്ദ്രനാണ് ഈശ്വരൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയ്ക്കായി ചിമ്പു 20 കിലോ കുറച്ചിരുന്നു.ഒരിടയ്ക്ക് തടി കാരണം ചിമ്പു പരിഹാസങ്ങള്‍ നേരിട്ടിരുന്നു. . പറയാത്ത കഥ എന്ന ക്യാപ്ഷനോടെയാണ് ചിമ്പു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments