സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടിയും അവതാരകയുമായ ചിത്രയുടെ ആത്മഹത്യ. നിരവധി പേരാണ് ചിത്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ചിത്രയുടെ മരണം. ഇപ്പോഴിതാ നടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാര.
നിങ്ങൾക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കണമെന്നും അവരോട് സഹായം ആവശ്യപ്പെടണമെന്നും, നമ്മുടെ ജീവിതം സ്വയം അവസാനിപ്പിക്കാൻ നമുക്ക് യാതൊരു വിധത്തിലുള്ള അധികാരവുമില്ലെന്ന് നയൻതാര തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.നയൻതാര കുര്യൻ എന്ന അക്കൌണ്ടിലൂടെയാണ് നയൻതാര ഇക്കാര്യം കുറിച്ചത്.
ചിത്രയുടെ വിയോഗവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണെന്നും ചിത്ര ഇത്രത്തോളം വേണ്ടപോലെ ആലോചിക്കാതെയുള്ള തീരുമാനം എടുത്തതിൽ ഒരുപാട് സങ്കടമുണ്ടെന്നും നയൻസ് കുറിച്ചു.നീ ഒരുപാട് ചെറുപ്പമായിരുന്നല്ലോ എന്നും നയൻസ് കുറിച്ചിരിക്കുന്നു. ആരും ഇത്തരത്തിലൊര തീരുമാനമെടുക്കരുതെന്നും നയൻസ് ഓർമ്മിപ്പിക്കുന്നു. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും റെസ്റ്റ് ഇൻ പീസ് എന്നും നയൻസ് കുറിച്ചിരിക്കുന്നു.
Post Your Comments