തമിഴ് ടെലിവിഷന്‍ താരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീരിയല്‍ താരം വി.ജെ ചിത്ര (29) യെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് ചിത്ര. വിഷാദത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരണത്തിന് തൊട്ടുമുമ്പ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ഏറെ സന്തോഷവതിയായ ചിത്രയെ ആണ് കാണുന്നത്. ഇത്രയും സന്തോഷത്തോടെ ഇങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്ത ചിത്ര മണിക്കൂറുകൾ കഴിഞ്ഞ് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല.
Also Read: ചരിത്രത്തില്‍ ഇടം നേടിയ ചിത്രം; രാജാവിന്റെ മകന് ഇന്ന് 34 വയസ് MY PHONE NUMBER IS 2255
ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ 2.30 നാണ് ചിത്ര ഹോട്ടല്‍ മുറിയിലെത്തിയത്. സഹതാരവും ഭാവിവരനുമായ ഹേമന്തിനൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്ന് പറഞ്ഞ് ബാത്ത്റൂമിലേക്ക് കയറിയതാണ്. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഹേമന്ത് വാതിലില്‍ മുട്ടി നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.
ഇതേതുടര്‍ന്നു, ഹോട്ടല്‍ ജീവനക്കാരില്‍നിന്ന് മുറിയുടെ മറ്റൊരു താക്കോല്‍ വാങ്ങി ഹേമന്ത് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചിത്രയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ നസ്രത്ത്പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments