ആരാധകർക്ക് സന്തോഷ വാർത്ത. ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തെ ഭീമന്മാര് ആളുകളെ ആകർഷിക്കാൻ സൗജന്യ പ്രഖ്യാപനവുമായി രംഗത്ത്. നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമുമാണ് ഈ മത്സര രംഗത്ത്.
നെറ്റ്ഫ്ലിക്സ് ഡിസംബറില്‍ രണ്ട് ദിവസത്തേക്ക് പൂര്‍ണമായും സൗജന്യ സ്ട്രീമിങ് സേവനം നൽകിയിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിനെ കടത്തി വെട്ടുന്ന ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആമസോണ്‍ പ്രൈം. ‘എന്തിന് വെറും രണ്ടു ദിവസം, ആമസോണ്‍ പ്രൈം 30 ദിവസം സൗജന്യമായി ഉപയോഗിക്കൂ’ എന്ന പരസ്യ വാചകത്തോട് കൂടിയാണ് ആമസോണ്‍ തങ്ങളുടെ ഓഫര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.
129 രൂപയാണ് ആമസോണിന്റെ പ്രതിമാസ ചാര്‍ജ്. 999 രൂപയാണ് ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷന് വേണ്ടി ആമസോണ്‍ ഈടാക്കുന്നത്.
Post Your Comments