CinemaGeneralMollywoodNEWS

ഒരേയൊരു കാരണം കൊണ്ടാണ് പഞ്ചാബി ഹൗസിൽ നിന്ന് ആ സീൻ ഒഴിവാക്കിയത് : വർഷങ്ങൾക്കിപ്പുറം സംവിധായകൻ റാഫിയുടെ വെളിപ്പെടുത്തൽ

സത്യത്തിൽ സിനിമയുടെ നീളക്കൂടുതൽ കാരണമല്ല അത് കളഞ്ഞത്

ഗംഗാധരൻ മുതലാളിയും അദ്ദേഹത്തിൻ്റെ തൊഴിലാളി രമണനുമാണ് ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയുടെ കഥ നയിക്കുന്നത്. കാലഘട്ടത്തിനപ്പുറം ഇന്നും ആഘോഷിക്കപ്പെടുന്ന ഈ കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകൻ റാഫി വർഷങ്ങൾക്കിപ്പുറം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വീണ്ടും പങ്കുവയ്ക്കുകയാണ്.

‘ഗംഗാധരൻ മുതലാളിയായി കൊച്ചിൻ ഹനീഫയെയും, രമണനായി ഹരീശ്രീ അശോകനെയുമല്ലാതെ മറ്റൊരാളെ ആ കഥാപാത്രങ്ങളിലേക്ക് ചിന്തിക്കാൻ കൂടി കഴിയില്ലെന്നതാണ് അവർ ചെയ്തു വെച്ചതിന്‍റെ ഏറ്റവും വലിയ വിജയം. ഹ്യൂമറിനപ്പുറം ഇമോഷണൽ ടച്ചിൻ്റെ സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു ഹരിശ്രീ അശോകൻ്റെ രമണൻ. ഹരിശ്രീ അശോകൻ അസാധ്യമായി പെർഫോം ചെയ്ത ഒരു സീൻ ഞങ്ങൾ അതിൽ നിന്നു എടുത്തു കളഞ്ഞു. സിനിമയുടെ ലെങ്ത് അൽപം കൂടുതലുള്ളതിനാൽ ആ ഇമോഷണൽ സീനൊക്കെ എടുത്ത് കളയുമെന്ന് ഞങ്ങൾ ഹരിശ്രീ അശോക നോട് നേരത്തേ പറഞ്ഞിരുന്നു. അത് കൊണ്ട് അശോകൻ ഇടയ്ക്കിടെ അതിനെക്കുറിച്ച് വിളിച്ച് ചോദിക്കും ഒടുവിൽ ആ സീൻ കട്ട് ചെയ്തു കളഞ്ഞു എന്നറിഞ്ഞപ്പോൾ അശോകൻ വല്ലാതെ വികാരധീനനായി. സത്യത്തിൽ സിനിമയുടെ നീളക്കൂടുതൽ കാരണമല്ല അത് കളഞ്ഞത്. അങ്ങനെയൊരു സെൻ്റി സീൻ രമണൻ്റെ ഭാഗത്തു നിന്നു വന്നാൽ പിന്നീട് രമണൻ പറയുന്ന നർമം പ്രേക്ഷകരിൽ ഏൽക്കുമോ എന്ന ഒരു ഭയമായിരുന്നു അത്തരം രംഗം കളയാനുള്ള കാരണമായത്’. സംവിധായകൻ റാഫി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button