![](/movie/wp-content/uploads/2020/12/lal1.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ലാൽ. നടനായും സംവിധായകനായും തിളങ്ങിയ ലാൽ ആരാധകർക്ക് എന്നും പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ലാൽ മുറിച്ച കേക്കിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഡിസംബർ രണ്ടാം തീയതിയായിരുന്നു ലാലിൻറെ പിറന്നാൾ.
കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പിറന്നാൾ ആഘോഷത്തിന് ഒരുക്കിയ കേക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ പിറന്നാൾ കേക്കിൽ ശ്രദ്ധേയമായത് അതിലെ ടോപ്പിംഗ് ആണ്. ക്ലാപ് ബോർഡിൻറെ രൂപത്തിലാണ് ടോപ്പിംഗ് ഒരുക്കിയത്. അതിൽ ’59 സീൻ, രണ്ട് ഷോട്ട്, ഒരു ടേക്ക്’ എന്ന് കുറിച്ചിരിക്കുന്നതും കാണാം.
തുടർന്ന് ഇതിന്റെ അർഥം എന്താണ് എന്നുള്ള നിരവധി ചോദ്യങ്ങളാണ്ആരാധകർ ഉന്നയിച്ചത്. കോഡ് ഭാഷയുടെ വിശദീകരണവുമായി ചിലരും രംഗത്തെത്തി.നാൻസി ആണ് ലാലിൻറെ ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 33 വർഷങ്ങളായി. രണ്ട് മക്കൾ: നടനും സംവിധായകനുമായ ജീൻ പോൾ ലാലും മകൾ മോണിക്കയും ഇനി ഇതൊന്നു ചേർത്ത് വായിച്ചാൽ ഈ കോഡ് ഭാഷ ഒരുവിധം പിടികിട്ടും. 59 വയസ്സ്, രണ്ട് മക്കൾ, ഒരു ഭാര്യ എന്നതാവും ലാൽ കേക്കിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.
ഇനി മറ്റൊരു സാധ്യത ഒരു തവണ ലഭിച്ച ദേശീയ പുരസ്കാരവും രണ്ട് തവണ മികച്ച നടന് ലഭിച്ച സംസ്ഥാന പുരസ്കാരവും എന്നും വായിക്കാം. എന്നാൽ സംസ്ഥാന പുരസ്കാരം ഒരു തവണ സംവിധായകൻ എന്ന നിലയിലും ലഭിച്ചിട്ടുണ്ട്. എന്തായാലും സംഭവമിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Post Your Comments