കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്നവർക്ക് ഉറച്ച പിന്തുണ നൽകി ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര രംഗത്തെത്തി.
കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണന്നും ഭക്ഷ്യ സൈന്യമാണെന്നും താരം പ്രതികരിച്ചു. സമരത്തെ പിന്തുണച്ച നടനും ഗായകുമായ ദിൽജിത്തിന്റെ ട്വീറ്റ് റീ ട്വീറ്റും താരം ചെയ്തിട്ടുണ്ട്.
ജനാധിപത്യ രാജ്യമായതിനാൽ ഈ പ്രതിസന്ധി വേഗം പരിഹരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ എല്ലാ കർഷകർക്കും സഹായകരമായ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ പ്രിയങ്ക രംഗത്തെത്തിയത് മോശമായിപോയെന്നാണ് ആരാധകർ വിമർശിക്കുന്നത്.
Post Your Comments