പ്രേക്ഷകരെ ഒന്നടങ്കം ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു മിഥുൻ മാനുൽ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഇറക്കിയ ചിത്രം ‘അഞ്ചാം പാതിര.’ ഇപ്പോഴിതാ അഞ്ചാം പാതിരായിലെ ടീം വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
സംവിധായകൻ മിഥുൻ മാനുൽ തോമസ്, കുഞ്ചാക്കോ ബോബൻ, നിർമ്മാതാവ് ആഷിക് ഉസ്മാൻ, ഛായാഗ്രാഹകൻ ഷിജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവർ പുതിയ ചിത്രത്തിനായി വീണ്ടും കൈകോർക്കുകയാണ്.
അഞ്ചാം പാതിര എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സൈക്കോളജിസ്റ്റ് അൻവർ ഹുസൈൻ എന്ന കഥാപാത്രം പുതിയ ചിത്രത്തിലും ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എന്നാൽ അണിയറപ്രവർത്തകർ ഇതു സംബന്ധിച്ച് ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
തീർത്തും വ്യത്യസ്തമായ ഒരു ത്രില്ലർ ആയിരിക്കും ഇത്. ഒരു അന്വേഷണാത്മക ചിത്രം കൂടിയായിരിക്കും. 2021ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിച്ച് ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം.
Post Your Comments