GeneralLatest NewsSpecial

പതാക ദിനം ആചരിക്കുന്നതിന്റെ 3 കാരണങ്ങൾ: മോഹൻലാൽ പറയുന്നു

മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നതെന്ന് മോഹൻലാൽ പറയുന്നു

പ്രേഷകരുടെ ഇഷ്ടപെട്ട നടനാണ് മോഹൻലാൽ. താരം പങ്കു വെക്കുന്ന എല്ലാ കാര്യങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഒരു കുറിപ്പ് പങ്കുവെക്കുകയാണ് അദ്ദേഹം.
രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്.

പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്. യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം. ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം. വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമം എന്നിവയാണ് മോഹൻലാൽ കുറിക്കുന്നു. താരം പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്

.• യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം .• ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം • വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും

പതാകകൾ വിതരണം ചെയ്‍തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button