GeneralLatest NewsSpecial

അമ്മ ഹോട്ട് ഒക്കെയാണ്, പക്ഷെ ജീൻസ് എന്റേതാണ് ; പൂർണിമയുടെ ചിത്രത്തിന് കമന്റുമായി മകൾ

പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്

പ്രേഷകരുടെ ഇഷ്ടപെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. പൂർണിമ ഇന്ദ്രജിത്ത് സിനിമയിൽ സജീവമല്ലെങ്കിലും മോഡലിംഗിലും സമൂഹമാധ്യമങ്ങളിലുമായി സജീവമാണ്. താരത്തിന്റെയും മക്കളുടേയുമെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അടുത്തിടയിൽ പൂർണിമ പങ്കുവെച്ച എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ചിത്രത്തിന് താഴെ മകൾ പ്രാർത്ഥന നൽകിയ കമന്റാണ് വൈറലാകുന്നത്.

ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button