Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMollywoodMovie Gossips

കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷെ കുറച്ച് നിബന്ധനകൾ ഉണ്ട് ; അന്‍സിബ മനസ് തുറക്കുന്നു

ആരെയാണ് ഞാന്‍ വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു

ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻറെ മകളെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്‍സിബ. എന്നാൽ പിന്നീട് സിനിമകൾ സജീവമല്ലാതെയായി മാറിയ താരം സമൂഹമാധ്യമങ്ങളിലും അവതാരക രംഗത്തും നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ദൃശ്യം രണ്ടാം പതിപ്പിൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം.മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ നടി തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി നടന്നിരുന്നു. ഇതിനെതിരെ താരം നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ഞാനും കണ്ടിരുന്നു. അതില്‍ വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കും ഉള്ളു. ആരെയാണ് ഞാന്‍ വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ച് ചോദിച്ചു. വീട്ടുകാര്‍ ആലോചിക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഉടനെയില്ല. ഞാന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല. വളരെ റൊമാന്റിക് ആയിട്ടുള്ള ഒരാളാണ് ഞാന്‍. യാത്രകളോട് എനിക്കേറെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ ഉള്ള ഒരാള്‍ ഭര്‍ത്താവായി വന്നാല്‍ നല്ലത്.

എന്റെ കുടുംബത്തില്‍ ഒരുപാട് അംഗങ്ങളുണ്ട്. അങ്ങനെ ഉള്ള ഒരു വലിയ കുടുംബത്തില്‍ നിന്നുള്ള ആളെയാണ് എനിക്കിഷ്ടം. പിന്നെ ഞാനൊരു കലാകാരി ആണ്. എന്റെ പ്രൊഫഷന്‍ ഉള്‍ക്കൊള്ളുന്ന ആളാകണമെന്നുണ്ട്.

shortlink

Post Your Comments


Back to top button