
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. താരത്തിന് കോവിഡ് പോസിറ്റീവായ വാർത്ത ആരാധകരെ ഒന്നടങ്കം വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിതാ കോവിഡ് മുക്തയായി ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് തമന്ന. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്കു വരുന്നതിനിടെ പകർത്തിയ തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സീട്ടിമാർ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിനു വേണ്ടിയാണ് താരം വിമാനത്താവളത്തിൽ എത്തിയത്. വിദേശത്താകും സിനിമയുടെ ചിത്രീകരണം നടക്കുക.ഡോക്ടമാരുടെ വിദഗ്ധ നിർദേശത്തിനു ശേഷമാണ് നടി സിനിമാ ജീവിതത്തിലേയ്ക്കു മടങ്ങിയത്. നിലവിൽ മൂന്ന് തെലുങ്ക് ചിത്രങ്ങളിലാണ് നടി കരാർ ഒപ്പിട്ടിരുന്നത്.
Post Your Comments