പ്രശസ്ത ടെലിവിഷൻ താരം ദിവ്യ ഭട്നഗർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്ന ദിവ്യ ഓക്സിജൻ ലെവൽ ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് ദിവ്യയെ വെന്റിലേറ്ററിക്ക് മാറ്റുകയായിരുന്നു. ദിവ്യയുടെ ആരോഗ്യ നില ഗുരുതരമാണെന്നും അമ്മ അറിയിച്ചിരുന്നു. തുടർന്നായിരുന്നു മരണം.
യെ റിഷ്ത ക്യാ കെഹ്ലാതാ ഹേ, തേരാ യാർ ഹൂൻ മേം എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് ദിവ്യ ജനപ്രിയ താരമായത്. ഉദാൻ, ജീത് ഗയി തോ പിയാൻ മോറേ, വിഷ് എന്നിവയിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കളായ ദേവോലീന ഭട്ടാചാർജിയും ശിൽപ ഷിരോദ്‌കറും സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.
Post Your Comments