Latest NewsMollywoodMovie Gossips

വെള്ളമടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചവർക്ക് അഹാന കൊടുത്ത മറുപടി കണ്ടോ

വെള്ളം അടിച്ചിട്ടില്ലെന്നും താൻ ആൽക്കഹോളിക്ക് അല്ലെന്നുമാണ് അഹാന പറഞ്ഞത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണൻ. സിനിമയിൽ എന്ന പോലെ തന്നെ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അഹാന പങ്കുവെക്കുന്ന സിജിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരോട് കയർത്തു സംസാരിച്ചിരുന്നു. ഒരാളോട് സംസാരിക്കാതെയോ അയാളെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാനില്ലാതെയോ അയാളുടെ ഒപ്പം ചേർന്ന് നിന്നുള്ള സെൽഫി ആവശ്യപ്പെടുന്ന ചില ആരാധകരെ കുറിച്ചായിരുന്നു അഹാനയുടെ പ്രതികരണം. ഇൻസ്റ്റാഗ്രാമിലെ പുതിയ ഫിൽറ്റർ തനിക്കൊരുപാട് ഇഷ്ടമായെന്ന് പറഞ്ഞു കൊണ്ട് അഹാന ഒരു വീഡിയോ സ്റ്റോറിയായി പങ്കിട്ടിരുന്നു. ഇതിനൊപ്പം ചില ഗാനങ്ങളും അഹാന വീഡിയോയായി പങ്കുവെച്ചിരുന്നു.എന്നാൽ വീഡിയോ കണ്ട ചില സുഹൃത്തുക്കൾ നീ വെള്ളമടിച്ചിട്ടുണ്ടോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നു. ഇതിനു മറുപടിയുമായാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്.

താൻ വെള്ളം അടിച്ചിട്ടില്ലെന്നും താൻ ആൽക്കഹോളിക്ക് അല്ലെന്നുമാണ് അഹാന പറഞ്ഞത്.താൻ ഒരുപാട് വെള്ളം കുടിക്കാറുണ്ടെന്നും അത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും നിങ്ങളും ഒരുപാട് വെള്ളം കുടിക്കണമെന്നും ആരോഗ്യം കാത്തു സൂക്ഷിക്കണമെന്നും അഹാന നിർദ്ദേശിക്കുന്നു. നിരവധിപേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button