പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ നിരവധി ചിത്രങ്ങൾ ഹിറ്റായിരുന്നു. ടോവിനോ നായകനെയെത്തുന്ന ‘കാണെക്കാണെ’ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന ഐശ്വര്യ അടുത്തിടെയാണ് ഇത് പൂർത്തീകരിച്ചത്. ഇപ്പോഴിതാ താരം പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന’അർച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലാണ് തരാം അഭിനയിക്കുന്നത്.
ഈ സിനിമയുടെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. സംവിധായകനും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് വിജയൻ, വിവേക്ചന്ദ്രൻ എന്നിവർക്കൊപ്പം സംവിധായകൻ അഖിലും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം രജത് പ്രകാശ്, മാത്തൻ എന്നിവരാണ്.
Post Your Comments