
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കാമുകി ശ്വേത അഗര്‍വാളുമായി വിവാഹിതനായിരിക്കുകയാണ് ഗായകന് ഉദിത് നാരായണിന്റെ മകന് ആദിത്യ നാരായണ്‍. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്വേതയും ആദിത്യയും പത്ത് വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഉദിത് നാരായണ്‍.
തന്റെ ഒരേയൊരു മകന്റെ വിവാഹം ഇതിലും വലിയ ആർഭാടത്തിൽ നടത്താനായിരുന്നു ആഗ്രഹിച്ചതെന്നും എന്നാല്‍ ആദിത്യയുടേയും ശ്വേതയുടേയും താല്‍പ്പര്യപ്രകാരമാണ് വേഗം നടത്തിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ എന്നും അഭിമുഖത്തില്‍ ഉദിത് നാരായൺ പറഞ്ഞു.
read also:ബിജെപിക്ക് പൂർണ്ണ പിന്തുണ നൽകി തെന്നിന്ത്യൻ സൂപ്പർ താരം
”എനിക്ക് ഒരു മകന് മാത്രമാണ്. കുറച്ചുകൂടി ആഡംബരത്തില്‍ വിവാഹം നടത്തണമമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ കോവിഡ് ആ സന്തോഷം തട്ടിയെടുത്തു. ഈ മഹാമാരി അവസാനിക്കുന്നതുവരെ മകന് കാത്തിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ശ്വേതയുടെ വീട്ടുകാര്‍ക്കും ആദിത്യയ്ക്കും വിവാഹം ഇപ്പോള്‍ നടത്തണമെന്നായിരുന്നു. എന്റെ മകനും ശ്വേതയും പത്ത് വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. അവരുടെ ബന്ധം ഔദ്യോഗികമാക്കാനുള്ള സമയം ഇതായിരുന്നിരിക്കണം.- ഉദിത് നാരായണ്‍ വ്യക്തമാക്കി.
”തനിക്ക് വര്‍ഷങ്ങളായി ശ്വേതയെ അറിയാം. ഇവർ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ചിന്തിച്ചിരുന്നത്. ഒരു ദിവസം ആദിത്യയാണ് തനിക്ക് ശ്വേതയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞത്. ഭാവിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തരുത് എന്നാണ് താന്‍ ആദിത്യയോട് പറഞ്ഞത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments