പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഗീതു മോഹൻദാസ്. കഴിഞ്ഞ ദിവസമായിരുന്നു ഗീതുവിന്റെ മകളുടെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. നിരവധി പേരാണ് മകൾ ആരാധനയ്ക്ക് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഗീതു.
സെറ ഫ്രാൻസിസ് എന്ന 13കാരിയായ ബേക്കർ ആണ് ഈ കേക്ക് നിർമിച്ചിട്ടുള്ളത്. താൻ കഴിച്ച ഏറ്റവും നല്ല കേക്ക് കഷണം ഇതാണെന്നും ഈ പിറന്നാൾ കേക്കിനെക്കുറിച്ച് ഗീതു പറയുന്നു.“
ആരാധനയുടെ ജന്മദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രം ഗീതു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിറന്നാള്‍ കാരി ആരാധന എന്ന് അടിക്കുറിപ്പിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജന്മദിനാശംസകൾ നേർന്നിരുന്നു.
ആരാധനയുടെ പിറന്നാളിന്, ഗീതുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പൂർണിമ ഒരുപാട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.“എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ,” എന്നായിരുന്നു പൂർണിമ കുറിക്കുന്നത്. #daughterfromanothermother #decemberborn തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു പൂർണിമ ചിത്രം പങ്കുവച്ചത്. ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു.
Post Your Comments