ഇന്ന് ജയലളിത മരിച്ചിട്ട് നാല് വർഷം പിന്നിടുന്നു. ചരമവാർഷികത്തോടനുബന്ധിച്ച് ജയലളിതയ്ക്ക് ആധാരമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റനൗത്. ജയലളിതയുടെ ബയോപിക് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കങ്കണയാണ്.
തലൈവിയിലെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കങ്കണ റനൗത്. ടീം കങ്കണ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. രൂപത്തിൽ ജയലളിതയായി മാറിയിരിക്കുകയാണ് നടി.
“ജയ അമ്മയുടെ മരണ വാർഷികത്തിൽ, ഞങ്ങളുടെ തലൈവിയിൽ നിന്ന് ചില വർക്കിംഗ് സ്റ്റില്ലുകൾ പങ്കുവെക്കുന്നു. എൻറെ ടീമിന് നന്ദി പറയുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ടീമിന്റെ ലീഡർ വിജയ് സാർ, അദ്ദേഹം ഒരു സൂപ്പർ ഹ്യൂമനെ പോലെ സിനിമ പൂർത്തിയാക്കാൻ പരിശ്രമിക്കുന്നു. ഇനി ഒരാഴ്ച കൂടി” – കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു.
2016 ഡിസംബർ 5ന് ഹൃദയാഘാതത്തെ തുടർന്നാണ് ജയലളിത അന്തരിച്ചത്.
Post Your Comments