1988 ൽ പ്രദർശനത്തിനു എത്തിയ മമ്മൂട്ടി ചിത്രമാണ് മനു അങ്കിൾ. ഈ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേർത്തുവെച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. കുര്യച്ചൻ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചർച്ചകൾ.
വർഷങ്ങൾക്ക് ശേഷവും മമ്മൂട്ടി ലുക്കിൽ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാർ ഇപ്പോൾ പ്രായം കൂടുതൽ തോന്നുവെന്നുമാണ് ചർച്ചകളിൽ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാർഡുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
read also:സംവിധായകന് പിന്നാലെ നടീനടന്മാർക്കും കോവിഡ്; ‘ജഗ് ജഗ് ജിയോ’ ഷൂട്ടിംഗ് നിര്ത്തിവച്ചു
എന്നാൽ ഇത്തരം ചർച്ചകൾ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടർ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവർ പറയുന്നത്. കുര്യച്ചൻ ചാക്കോ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മനു അങ്കിൾ എന്ന സിനിമയിൽ അഭിനയിച്ചത്. സൈക്കിൾ ചവിട്ടാൻ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാർ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചൻ ചാക്കോ ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിരുന്നു.
കുര്യച്ചൻ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമൻ്റുകൾ നിറയുകയാണ്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച് നിൽക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമർശനവും ഉയരുന്നുണ്ട്.
Post Your Comments