GeneralLatest NewsMollywoodNEWS

കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹം, വീഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടിയും ഭാര്യയും

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

വർഷങ്ങളായി തന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിക്കുന്ന അഭിജിത്തിന്റെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ച്‌ സൂപ്പര്‍താരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞദിവസം. വിവാഹത്തിന് കോവിഡ് പരിമിതികള്‍ മൂലം വിവാഹത്തിൽ നേരിട്ട് എത്താന്‍ സാധിക്കാത്തതിനാലാണ് താരം വിഡിയോ കോളിലൂടെ ആശംസകളും അനു​ഗ്രഹവും അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. താലികെട്ട് കഴിഞ്ഞ ഉടന്‍ വിഡിയോയില്‍ എത്തിയ താരം വരന‌െയും വധുവിനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇതിലും വലിയ സന്തോഷം തനിക്കു കിട്ടാനില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

read also:ബിഗ് ബോസില്‍ നിന്നുള്ള അവളുടെ പ്രണയം കണ്ടപ്പോള്‍ കടുംബം ഞെട്ടി, വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണ്

”സാറും ചേച്ചിയുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത്. കോവിഡ് കാലമൊക്കെയായിരുന്നല്ലോ. പക്ഷേ ഒരു കുറവും വരാതെ സാര്‍ എല്ലാം ചെയ്തു. വിവാഹത്തിന് വരാന്‍ പരമാവധി ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ദൂരം ഒരു പ്രശ്നമായിരുന്നു. മാത്രമല്ല ലോക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സാര്‍ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ പുറത്തേക്കു പോയിട്ടുമുള്ളൂ”.- അഭിജിത്ത് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button