രാജ്യത്തെ ഞെട്ടിച്ച് കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്, കങ്കണ പ്രതിനിധീകരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ് എന്ന് തുറന്നടിച്ച് ഗോദ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ പഞ്ചാബി താരം വാമിഖ ഗബ്ബി.
ഇത്രയും പ്രായമുള്ള മഹിന്ദര്‍ കൗറിനെ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനു ആക്കി കങ്കണ ചിത്രീകരിച്ചിരുന്നു. 100 രൂപയും ഭക്ഷണവും നല്കുകയാണെങ്കില് ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഉടന്‍ ഡിലീറ്റ് നീക്കം ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് വാമിഖയുടെ കുറിപ്പ് പുറത്തെത്തിയിരിക്കുന്നത്.
പണ്ട് ഇവരുടെ ആരാധികയായിരുന്നു… എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഹിന്ദു ആയിരിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ സ്നേഹമായിരിക്കുക എന്നതാണ്. എന്നാല്‍, രാവണന് ശരീരത്തില്‍ കയറിയാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ ആകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കള്‍ മാറിപ്പോയത് ഏറെ ദുഖിപ്പിക്കുന്നു” എന്നാണ് വാമിഖയുടെ ട്വീറ്റ് പുറത്തെത്തിയിരിക്കുന്നത്, വാമിഖയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിയ്ക്കുന്നത്.
Post Your Comments