ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്ന നടി പവിത്ര പുണ്യയുടെ പ്രണയവും വിവാഹങ്ങളുമായി വലിയ വിമര്‍ശനം ഉയർന്നിരുന്നു. പതിനാലാം സീസണിലെ മത്സരാര്‍ഥിയായിരുന്ന പവിത്ര 57 ദിവസത്തിനു ശേഷം ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്.
read also:ഒരു കട്ടിൽ, ഒരു മുറി, ഒരു പെണ്ണും, ഒരാണും : പതിനഞ്ച് വർഷങ്ങൾക്കിപ്പുറം സിനിമ ചെയ്യാൻ രഘുനാഥ് പലേരി
ബിഗ് ബോസ് ഹൗസില്‍ നടൻ ഐജ്ജാസ് ഖാനുമായി പവിത്ര ഇഷ്ടത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുറേ കാലത്തിന് ശേഷം എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടുവെന്നും നിന്റെ അച്ഛനെ കണ്ട് വിവാഹക്കാര്യം സംസാരിക്കാണെന്ന് ഐജ്ജാസ് പവിത്രയോട് പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ പവിത്രയെ താന്‍ വിവാഹം കഴിച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ട് സുമിത് മഹേശ്വരി എന്നൊരു ഹോട്ടല്‍ ബിസിനസുകാരന് രംഗത്ത് വന്നതും വലിയ വിവാദമായി. ഈ വിഷയത്തിൽ പ്രതികരണവുമായി പവിത്രയുടെ ഭർത്താവ് രംഗത്ത്.
പവിത്രയുടെ ബിഗ് ബോസില്‍ നിന്നുള്ള പ്രണയം കണ്ടപ്പോള്‍ തന്റെ കടുംബം ഞെട്ടി പോയി. താന്‍ ഭര്‍ത്താവ് ആയിരിക്കേ പരസ് ചബ്ര, പ്രതിക് സെഹജപാല്, വ്യവസായിയായ ഒരാള്‍ അടക്കം നാല് പേരുമായി അവര്‍ക്ക് ബന്ധം ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിക്കുന്നു. അവളുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണ്. അതിന് ശേഷം ഐജാസുമായിട്ടുള്ള ബന്ധം തുടര്‍ന്നോട്ടെ എന്നും സുമിത് പറയുന്നു.
നേരത്തെ നടന് പരസ് ചബ്ര താനുമായി പ്രണയത്തിലായിരുന്ന സമയത്ത് പവിത്ര വിവാഹിതയാണെന്ന് അറിയില്ലായിരുന്നുവെന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.
Post Your Comments