GeneralLatest NewsSpecial

വിജയ് ദേവേരകൊണ്ടയുടെ സെലക്ഷൻ ഉഗ്രൻ ; നന്ദി പറഞ്ഞ് അല്ലു അർജുൻ

അല്ലു അർജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്

തെലുങ്ക് താരങ്ങൾ ആണെങ്കിലും മലയാളത്തിൽ നിരവധി ആരാധകർ ഉള്ള നടന്മാരാണ് അല്ലു അർജുനും വിജയ് ദേവേരകൊണ്ടയും. അല്ലു അർജുൻ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് പ്രേഷകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് വിജയ് ദേവേരകൊണ്ട. ഇപ്പോഴിതാ അല്ലു അർജുൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. വിജയ് ദേവേരകൊണ്ട സമ്മാനിച്ച ഡ്രസ്സ് അണിഞ്ഞുള്ള ചിത്രമാണ് അല്ലു അർജുൻ പങ്കുവച്ചിരിക്കുന്നത്.

2020 ഫെബ്രുവരിയിൽ ‘റൗഡി വെയർ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു. തന്റെ ബ്രാൻഡ് പ്രൊഡക്റ്റാണ് വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരിക്കുന്നത്. അല്ലു അർജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button