GeneralNEWSSpecial

എന്റെ നല്ല പാതി‘, അതി സുന്ദരിയായ എന്റെ പ്രിയപ്പെട്ടവൾ ; പരസ്പരം ആശംസകൾ നേർന്ന് നിക്കും പ്രിയങ്കയും

വിമർശകരുടെ വായടപ്പിക്കുന്നതാണ് താരത്തിന്റെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം

2018 ഡിസംബർ 1ന് ആരംഭിച്ച ദാമ്പത്യത്തിന്റെ രണ്ടാം വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു നിക് ആശംസകൾ അറിയിച്ചത്.

നിക് ജൊനാസിനേക്കാൾ 10 വയസ്സ് കൂടുതൽ, രണ്ട് സംസ്കരങ്ങളിൽ നിന്നുള്ളവർ, നടിമാരെല്ലാം വിവാഹമോചിതരാകും എന്നുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാർത്തയിലെ കമന്റുകളിൽ നിറഞ്ഞു. ഇത്തരം വിമർശകരുടെ വായടപ്പിക്കുന്നതാണ് താരത്തിന്റെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം.

‘എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് രണ്ടാം വിവാഹവാർഷികത്തിന്റെ ഹൃദ്യമായ മംഗളങ്ങൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’, എന്നായിരുന്നു നിക് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. നിക്കിന് ആശംസകൾ നേർന്ന് പ്രിയങ്കയും ചിത്രവും കുറിപ്പും പങ്കുവച്ചു. ‘എപ്പോഴും എനിയ്‌ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് ആശംസകൾ‘ എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്. പ്രിയങ്കയ്ക്കും നിക്കിനും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് പ്രമുഖരുൾപ്പെടെയുള്ള നിരവധി പേരാണ് രം​ഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button